തിരുവനന്തപുരം: തീർത്ത് രണ്ടാൾ ചിത്രപ്രദർശനം. റഷ്യൻ കൾച്ചറൽ സെൻററിലാണ് ഡോ. കെ.വി. ശ്രീകലയുടെയും കൃഷ്ണ ജനാർദനയുടെയും കഴിഞ്ഞ കാലത്തിെൻറ ഗൃഹാതുരവും ജീവൻ തുടിക്കുന്നതുമായ സാന്നിധ്യമറിയിച്ച് പ്രദർശനം നടന്നത്. ഗവ. ഫോർട്ട് ആശുപത്രിയിലെ ഡെൻറൽ സർജനായ ശ്രീകലയുടെ പ്രദർശനത്തിന് 'പഴയ വെളുപ്പാൻകാലം' എന്നാണ് പേര് നൽകിയിരുന്നത്. പുലർകാലത്തെ പ്രശാന്തമായ പ്രകൃതിയും തണുപ്പ് നിറയുന്ന ഒാർമകളുമെല്ലാം നിറങ്ങളിൽ പുനരവതരിപ്പിച്ചിട്ടുണ്ട്. തിരക്കുകളിൽ ഞെരിഞ്ഞമരുന്ന ഇന്നത്തെയല്ല, കുട്ടിക്കാലത്തെ പുലർകാലയനുഭവങ്ങളാണ് ചിത്രങ്ങളിലുള്ളത്. വൃക്ഷങ്ങളുടെ കണ്ണീരും മനുഷ്യെൻറ എങ്ങുമെത്താത്ത ആഗ്രഹങ്ങളും രൂക്ഷമായ മാലിന്യവുമെല്ലാം ഇവിടെ കാണാം. ഡെങ്കിപ്പനി ബാധിച്ച് മൂന്നാഴ്ച കിടപ്പിലായശേഷം പുറത്തേക്കിറങ്ങിയേപ്പാഴുള്ള അനുഭവങ്ങളും വരകളിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലം രണ്ടാംകുറ്റി സ്വദേശിയാണ് ശ്രീകല. കുട്ടിക്കാലത്തെ പച്ചയായ ഒാർമകളാണ് 'തുരുമ്പുകൾ പൂക്കുന്നിടവഴികളിലൂടെ' തലക്കെട്ടിലൊരുക്കിയ പ്രദർശനത്തിൽ കൃഷ്ണ ജനാർദന വരച്ചിടുന്നത്. മനുഷ്യെൻറ ഉൾവലിയലുകളെ ഒച്ചിെൻറ ഭാവങ്ങളിലൂടെ പുനരാവിഷ്കരിക്കുന്നു. യാത്രകളും ഉറുമ്പുകളുടെ സഞ്ചാരവുമെല്ലാം പ്രദർശനത്തിൽ കാണാം. സ്വന്തം ജീവിതത്തെ 'ആത്മകഥ' എന്ന പേരിൽ വരകളിലേക്ക് പകർത്താനുള്ള ശ്രമങ്ങളുടെ തുടക്കവും പ്രദർശനത്തിലുണ്ട്. നേരത്തേ കോഴിക്കോെട്ട ആർകിടെക്ട് കോളജിൽ അസോ. പ്രഫസറായിരുന്നു കൃഷ്ണ. കൊല്ലം മയ്യനാട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.