സൗജന്യ കോഴ്സിലേക്ക്​ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന മിഷന് കീഴിൽ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽ ജനുവരി 15ന് ആരംഭിക്കുന്ന വെബ് ഡിസൈനിങ് ആൻഡ് പബ്ലിഷിങ് അസി. സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 12. www.modelfinishingschool.org വെബ്സൈറ്റിൽനിന്നും തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽനിന്നും അപേക്ഷ ഫോറം ലഭിക്കും. കോഴ്സ് കാലാവധി 1000 മണിക്കൂർ, യോഗ്യത: പത്താംക്ലാസ് പാസ്. അപേക്ഷകർ ബി.പി.എൽ കാർഡ് ഉപഭോക്താക്കളോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന 50,000 രൂപ വരെയുള്ള വാർഷികവരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകർ നഗരസഭ സ്ഥിരതാമസക്കാർ ആയിരിക്കണം. (നഗരസഭ കൗൺസിലിൽനിന്ന് സാക്ഷ്യപത്രം ഹാജരാക്കണം). റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും, നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോൺ: 0471 -2307733.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.