തിരുവനന്തപുരം: ഐ.പി.സി താബോര്‍ സഭയുടെ സുവർണ ജൂബിലിയുടെ ഭാഗമായി താബോര്‍ ചാരിറ്റബിള്‍ സൊസൈറ്റി കുമാരപുരം ബോട്ട് ക്ലബ് ജങ്ഷനില്‍ നിർമിച്ച ആശ്വാസഭവെൻറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തലസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന നിർധന രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കുകയാണ് ആശ്വാസഭവെൻറ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുക്കും. താബോർ സഭ പ്രസിഡൻറ് പി. ജോര്‍ജ്, രാജൻ ജെ.ആഷർ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.