തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ദലിത് വിഭാഗങ്ങൾക്കുനേരെ നടന്ന ആക്രമണത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അപലപിച്ചു. അതിക്രമങ്ങൾ അഴിച്ചുവിടുന്ന സവർണ ഹിന്ദുത്വ നിലപാടുകളിലും അവർക്ക് എല്ലാവിധ പിന്തുണയും നൽകുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിെൻറ സമീപനത്തിലും വ്യാപക പ്രതിഷേധം ഉയർന്നുവരണം. ദലിത് ആദിവാസി പിന്നാക്ക ജനവിഭാഗങ്ങൾക്കു നേരെ സംഘ്പരിവാർ പിന്തുണയോടെ മഹാരാഷ്ട്രയിലും രാജ്യത്തിെൻറ ഇതര ഭാഗങ്ങളിലും അരങ്ങേറുന്ന അക്രമപ്രവർത്തനങ്ങളിൽ സി.പി.ഐ ശക്തമായി പ്രതിഷേധിക്കുന്നതായി കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.