തിരുവനന്തപുരം: കേരള ജയിൽ വകുപ്പിനോട് ക്രിക്കറ്റ് കളിക്കാൻ ശ്രീലങ്കയിലെ ജയിൽവകുപ്പ് ഉദ്യോഗസ്ഥർ ഇൗമാസം 18ന് കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ശ്രീലങ്കൻ സംഘമെത്തുന്നത്. 21ന് തിരുവനന്തപുരം സ്പോർട്സ് ഹബിലാണ് കേരള-ശ്രീലങ്ക ജയിൽവകുപ്പ് തമ്മിെല ട്വൻറി20 മത്സരം. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, തൃശൂര്‍ ജയില്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഏഴ് തടവുകാരും 13 ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടെ 20 പേരാണ് സാധ്യതപട്ടികയിലുള്ളത്. ഇൗമാസം ഒമ്പതു മുതൽ മംഗലപുരത്തെ കെ.സി.എ ഗ്രൗണ്ടിൽ കേരള ടീമിെൻറ പരിശീലനം ആരംഭിക്കും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് തടവുകാർക്കും ഉദ്യോഗസ്ഥർക്കും വേണ്ട പരിശീലനം നൽകുന്നത്. ക്യാമ്പിന് ശേഷമാകും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. ശ്രീലങ്കന്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ജയിലുകളിലെ ക്ഷേമപദ്ധതികള്‍ പഠിക്കാനായി എത്തുന്നതിെൻറ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരാണ്. ഉദ്യോഗസ്ഥർ മാത്രമാണ് ശ്രീലങ്കൻ നിരയിലുള്ളത്. ആദ്യം ഉദ്യോഗസ്ഥര്‍ മാത്രമുള്ള ക്രിക്കറ്റ് ടീമാണ് കേരളത്തിെൻറ പരിഗണനയിലുണ്ടായിരുന്നതെങ്കിലും ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ നിര്‍ദേശപ്രകാരമാണ് തടവുകാരെക്കൂടി ടീമിൽ ഉള്‍പ്പെടുത്താൻ തീരുമാനമായത്. മത്സരശേഷം കേരളത്തിലെ ജയിലുകളിൽ സന്ദർശനം നടത്തിയ ശേഷം 25ന് ലങ്കൻ സംഘം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.