ആരെതിർത്താലും നിലപാട്​ ശരിയെങ്കിൽ അതിൽ ഉറച്ചുനിൽക്കാനാകണം ^ജേക്കബ്​ തോമസ്​

ആരെതിർത്താലും നിലപാട് ശരിയെങ്കിൽ അതിൽ ഉറച്ചുനിൽക്കാനാകണം -ജേക്കബ് തോമസ് തിരുവനന്തപുരം: നാം പറയുന്നത് കേൾക്കാൻ ഇഷ്ടമല്ലാത്തവരോട് തലകുനിച്ച് നിൽക്കുന്നത് യഥാർഥ അറിവിലേക്കുള്ള ദൂരം കുറക്കുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ശാസ്ത്രത്തെക്കുറിച്ച് പഠിക്കാനും അറിയാനും ശ്രമിക്കുന്ന വിദ്യാർഥികൾക്ക്, ആര് എന്ത് എതിർത്താലും നിലപാട് ശരിയെങ്കിൽ അതിൽ ഉറച്ചുനിൽക്കാനാകണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടി​െൻറ പുരോഗതിക്ക് തടസ്സം നിൽക്കുന്നതിൽ പ്രധാനം ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതാണ്. ചെലവ് കുറഞ്ഞ ചികിത്സ നമുക്കില്ല. കുഴിയില്ലാത്ത റോഡുകളില്ല. വിഷമില്ലാത്ത ഭക്ഷണമില്ല. ദുരന്തങ്ങൾ വരുേമ്പാൾ പകച്ചുനിൽക്കുന്നു. കഴിഞ്ഞ സീസണിൽ 32 ലക്ഷം േപർക്കാണ് പനി വന്നത്. ഒേട്ടറെ പേരുടെ ജീവനെടുത്താണ് ഡെങ്കിപ്പനി കടന്നുപോയത്. ആരാണ് ഇതിനൊക്കെ ഉത്തരവാദികൾ. വിദ്യാർഥികളായ നിങ്ങൾ ഇൗ ചോദ്യങ്ങൾ ആവർത്തിക്കണം. അതിൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ നടത്തണം. അതിൽ നിങ്ങൾ ഉത്തരം കണ്ടെത്തണം. സത്യത്തി​െൻറ ഒരു അന്വേഷണമാണ് സയൻസ്. ഇന്നലത്തെ സത്യമല്ല ഇന്നത്തെ സത്യം. ഇന്നത്തെ സത്യമായിരിക്കില്ല നാളത്തേത്. ശാസ്ത്രത്തി​െൻറ ഉദ്ദേശ്യമതാണ്. സത്യം തേടിയുള്ള അന്വേഷണം പഠനത്തിൽ പ്രധാനമാണ്. ചോദ്യങ്ങൾ ചോദിക്കുകയും കാര്യങ്ങളെ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുേമ്പാഴാണ് പലതി​െൻറയും ഉത്തരത്തിലേക്ക് നാം എത്തിച്ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി മാനേജിങ് ഡയറക്ടർ എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. മാർത്താണ്ഡപിളള, ഡോ. ആശാ കിഷോർ, വിജ്ഞാൻ ഭാരതി സെക്രട്ടറി ജയകുമാർ, രാജ്മോഹൻ, കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.