വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറുകൾ കത്തിനശിച്ചു

കാട്ടാക്കട: വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറുകൾ രാത്രിയില്‍ കത്തിച്ചു. കാട്ടാക്കട മൂങ്ങോട്ടുകോണം കരിച്ചാറവിള വീട്ടിൽ സിന്ധുവി​െൻറ സ്‌കൂട്ടറുകളാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ കത്തി നശിച്ചത്. ഒരു സ്‌കൂട്ടർ പൂർണമായും കത്തിപ്പോയി. മുൻവൈരാഗ്യം കാരണം പൂവാർ സ്വദേശി ആണ് സ്‌കൂട്ടറുകൾക്ക് തീയിട്ടതെന്ന് കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.