സി.പി.എം ബ്രാഞ്ച് ഓഫിസിലേക്ക് ഓട്ടോ ഇടിച്ചുകയറി

കാട്ടാക്കട: റോഡരികിലെ സി.പി.എം ബ്രാഞ്ച് ഓഫിസിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചുകയറി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അപകടം. ഈ സമയം ഓഫിസിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഡ്രൈവർക്കും പരിക്കില്ല. മദ്യപിച്ചിരുന്നതാണ് അപകട കാരണമായതെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. ഓട്ടോയും ഡ്രൈവർ കിള്ളി സ്വദേശി ഷാജി എന്ന അബൂബക്കറെയും (50) പൊലീസ് കസ്‌റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.