കിളിമാനൂർ: വീട്ടുസാധനങ്ങൾ വാങ്ങി റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. തൊളിക്കുഴി ആനന്ദൻമുക്ക് സ്വദേശിനി സുലോചനക്കാണ് (45) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മാർക്കറ്റ് റോഡിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി ആംബുലൻസിൽ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.