ടി.എസ് കനാൽ: മത്സ‍്യത്തൊഴിലാളി കോൺഗ്രസ് പരാതി നൽകി

വർക്കല: ടി.എസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ട് വൻതോതിൽ മണൽ ഖനനം ചെയ്തെടുക്കുന്നതുമൂലം കര ഇടിഞ്ഞുവീഴുന്നതായി കാണിച്ച് മത്സ‍്യത്തൊഴിലാളി കോൺഗ്രസ് വർക്കല ബ്ലോക്ക് കമ്മിറ്റി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. കനാലിലെ മണൽ ഖനനത്താൽ തകർച്ചഭീഷണി നേരിടുന്ന വിടുകൾക്കായി പ്രദേശത്ത് രണ്ട് മേഖല കമ്മിറ്റികൾ രൂപവത്കരിച്ചു. ഒന്നാം മേഖല കമ്മിറ്റിയുടെ യോഗം മുൻ നഗരസഭ ആക്ടിങ് ചെയർപേഴ്സൺ എസ്. സുമയ്യയുടെ അധ്യക്ഷതയിൽ ചേർന്നു. രണ്ടാം മേഖല കമ്മിറ്റിയുടെ യോഗം മത്സ‍്യത്തൊഴിലാളി കോൺഗ്രസ് വർക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറും മുൻ കൗൺസിലറുമായ എ. ഷിഹാബുദ്ദീ​െൻറ അധ്യക്ഷതയിൽ ചേർന്നു. ജനങ്ങളുടെ ആശങ്കൾ അകറ്റാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കനാൽ പുറമ്പോക്ക് വാസികളെയും തീരവാസികളെയും ഉൾപ്പെടുത്തി സമരരംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.