അധ്യാപക നിയമനാംഗീകാരവും മുൻകാലപ്രാബല്യവും: അടിയന്തരപരിഹാരം വേണം --കെ.എസ്.ടി.യു തിരുവനന്തപുരം: ഹൈകോടതി വിധിയോട് കൂടി പ്രതിസന്ധിയിലായ കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇടപെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറിെൻറ ധൃതിപിടിച്ചുള്ള കെ.ഇ.ആർ ഭേദഗതിയും അതിനോടനുബന്ധിച്ച് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്് എയ്ഡഡ് വിദ്യാലയങ്ങളിൽ 1:1 നടപ്പാക്കണമെന്നും 1979ന് ശേഷം ആരംഭിച്ച വിദ്യാലയങ്ങളിൽ മുഴുവൻ തസ്തികകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നുമുള്ള സർക്കാർ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. ഇതിെൻറ അടിസ്ഥാനത്തിൽ എത്രയുംപെട്ടെന്ന് തീരുമാനമെടുത്ത് അധ്യാപകരുടെ നിയമനാംഗീകാര നടപടികൾ ത്വരിതപ്പെടുത്തണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.