കുറ്റിച്ചലിലെ തെരുവുവിളക്കുകള്‍ മിഴിയടച്ചിട്ട് മാസങ്ങൾ

കാട്ടാക്കട-: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളായി. കുറ്റിച്ചല്‍, പരുത്തിപ്പള്ളി, തച്ചന്‍കോട്, കള്ളിയല്‍ പ്രദേശങ്ങളിലെ തെരുവുവിളക്കുകള്‍ മാസങ്ങളായി പ്രകാശിക്കുന്നില്ല. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും ശല്യം കാരണം സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടിയാണ് നടന്നുപോകുന്നത്. കള്ളിയല്‍, മരുതുംമൂട്, പരുത്തിപ്പള്ളി പ്രദേശങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വെളിച്ചം ഇല്ലാത്തതുകാരണം ഇഴജന്തുക്കളുടെ മേൽ ചവിട്ടുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇരുട്ടി​െൻറ മറവില്‍ സാമൂഹിക വിരുദ്ധരുടെയും ശല്യം ഏറിയിട്ടുണ്ട്. കുറ്റിച്ചല്‍ പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളില്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ മുടക്കി വഴിവിളക്കുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും പിന്നീട് പ്രകാശിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതിപ്പെട്ടാല്‍ പരിഹരിക്കാനും അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.