പെയിന്‍ ആൻഡ്​ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി യോഗം

കിളിമാനൂര്‍: സി.പി.എം കിളിമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കെ.എം. ജയദേവൻ മാസ്റ്റര്‍ സ്മാരക പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതി​െൻറ ഭാഗമായി നിരവധി കാരുണ്യപദ്ധതികൾ നടപ്പാക്കാൻ ജനറൽ ബോഡി തീരുമാനിച്ചു. പുതുതായി ഒരു ആംബുലന്‍സ് കൂടി വാങ്ങാനും നിർധനര്‍ക്ക് ഭവനനിർമാണ പദ്ധതിക്കും ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലും കിടപ്പുരോഗികള്‍ക്ക് സാന്ത്വനമെത്തിക്കാനും പദ്ധതിയുണ്ട്. ജനറല്‍ബോഡിയില്‍ സൊസൈറ്റി പ്രസിഡൻറ് അനില്‍ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷാജഹാന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. ജയചന്ദ്രന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. എസ്. രഘുനാഥന്‍നായര്‍, ഡി. സ്മിത, എം. സത്യശീലന്‍, ഡി. ശ്രീജ, അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.