വർക്കല: അനധികൃതമായി കടത്തിക്കൊണ്ടുപോയ 60 കുപ്പി ബിയറുമായി ഓട്ടോ ഡ്രൈവർ പിടിയിലായി. വർക്കല ചരുവിള വീട്ടിൽ സാബിലാണ് (20) അറസ്റ്റിലായത്. ഇയാളുടെ ഓട്ടോയും പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച കുരയ്ക്കണ്ണി ഭാഗത്തുനിന്നുമാണ് ബിയർ കെയ്സുകളുമായി ഇയാൾ വർക്കല ബീച്ചിലേക്കുപോയത്. രഹസ്യവിവരം ലഭിച്ചതിനേ തുടർന്നാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വർക്കല എസ്.ഐ പ്രൈജു, അഡീഷനൽ എസ്.ഐ അജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജീസ് എന്നിവർ ചേർന്നാണ് ഓട്ടോ പിടിച്ചെടുത്തത്. കേസെടുത്ത െപാലീസ് സാബിലിനെ റിമാൻഡ് ചെയ്തു. File name 5 VKL 2 arrest Sabir 20@varkala ബിയർ കടത്തവേ അറസ്റ്റിലായ സാബിൽ 20
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.