പേരൂര്‍ക്കട: സി.പി.ഐ വട്ടിയൂര്‍ക്കാവ് മണ്ഡലം സമ്മേളനം ശനിയാഴ്ച ആരംഭിക്കും. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഹാളിൽ രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഒമ്പതരയോടെ പതാക ഉയര്‍ത്തും. രാവിലെ 10ന് കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രിസീഡിയം, പ്രമേയം, മിനിറ്റ്സ്, കൃഡന്‍ഷ്യല്‍ എന്നിവ നടക്കും. വിവിധ കാമ്പയിനുകള്‍, പൊതുചര്‍ച്ച, പ്രമേയങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഗ്രൂപ് ചര്‍ച്ചയോടെ ആരംഭിക്കുന്ന സമ്മേളനം വൈകീട്ട് നാലിന് നടക്കുന്ന പ്രതിനിധി തെരഞ്ഞെടുപ്പോടെ സമാപിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മണ്ഡലം സമ്മേളനത്തില്‍ സി. ദിവാകരന്‍ എം.എല്‍.എ, എന്‍. രാജന്‍, ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍, എം.പി. അച്യുതന്‍, ജെ. വേണുഗോപാലന്‍ നായര്‍, വി.പി. ഉണ്ണികൃഷ്ണന്‍, കെ.എസ്. അരുണ്‍, ഇന്ദിര രവീന്ദ്രന്‍, പൂവച്ചല്‍ ഷാഹുല്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, ചെയര്‍മാന്‍ ജി. രാജീവ്, കണ്‍വീനര്‍ പി.എസ്. നായിഡു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.