ട്രാൻസ്​പോർട്ട് ജീവനക്കാരുടെ സമരം ജന​ം വലഞ്ഞു

നാഗർകോവിൽ: ശമ്പള വർധനയുമായി ബന്ധപ്പെട്ട് സർക്കാറുമായി വിവിധ ട്രാൻസ്പോർട്ട് യൂനിയൻ പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ വ്യാഴാഴ്ച രാത്രി മുതൽ തുടങ്ങിയ ബസ് സമരം വെള്ളിയാഴ്ചയും തുടർന്നു. ഭരണകക്ഷി യൂനിയനിൽപെട്ടവർ മാത്രമാണ് ജോലിക്കെത്തിയത്. ഇതുകാരണം കന്യാകുമാരി ജില്ലയിൽ 10 ശതമാനം ബസുകൾ മാത്രമേ സർവിസ് നടത്തിയുള്ളൂ. കേരളത്തിലേക്കുളള സർവിസുകളും തടസ്സപ്പെട്ടു. കേരളത്തിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കളിയിക്കാവിളയിൽ സർവിസ് അവസാനിപ്പിച്ചു. സമരം കാരണം വിദ്യാർഥികളും രോഗികളുമുൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. സമരത്തിനെതിരെ മദ്രാസ് ഹൈകോടതി വിമർശം ഉന്നയിച്ചെങ്കിലും സമരം തുടരുമെന്നാണ് യൂനിയൻ പ്രതിനിധികൾ അറിയിച്ചത്. താൽക്കാലിക ജീവനക്കാരെക്കൊണ്ട് സർവിസ് നടത്താനുള്ള ശ്രമമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. പൊങ്കൽ സീസൺ അടുത്തുവരുന്നതി​െൻറ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സമരം ജനജീവിതത്തെ കൂടുതൽ ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.