: െനൽകൃഷി മുടങ്ങിക്കിടന്ന വെള്ളായണി നിലമക്കരി പാടശേഖരത്തിൽ പ്രതീക്ഷയോടെ കർഷകർ വീണ്ടും വിത്തെറിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 40 ഹെക്ടറോളം വരുന്ന പാടത്ത് ആദ്യ 15 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. 110 ദിവസം കൊണ്ട് വിളവെടുക്കാവുന്ന 'വർഷ' ഇനത്തിൽപ്പെട്ട വിത്താണ് പാകിയത്. ദീർഘകാലമായി കൃഷി മുടങ്ങിക്കിടന്നിരുന്നതിനാൽ കളകയറിയ പാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച ശേഷമാണ് കൃഷിയിറക്കിയത്. നേരത്തേ കൃഷിഭവനിൽനിന്നുള്ള സഹായങ്ങൾ ലഭിക്കാതെവന്നതോടെയാണ് കൃഷി മുടങ്ങിയിരുന്നത്. വാർഡ് കൗൺസിലർ പാപ്പനംകോട് സജി, കൗൺസിലർ എം.ആർ. ഗോപൻ, കൃഷിഭവൻ ഒാഫിസർ ശ്രീലത, അസി. ശ്രീകല, പാടശേഖര സമിതി പ്രസിഡൻറ് സുരേന്ദ്രൻ, സെക്രട്ടറി ബി.ആർ. ബിജു എന്നിവർ പെങ്കടുത്തു. കൃഷിയിറക്കുന്നതിനാവശ്യമായ നെൽവിത്തുകൾ കൃഷിഭവൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.