ശബരിമല പേരുമാറ്റത്തിനെതിരെ കോടതിയെ സമീപിക്കും ^രാഹുൽ ഇൗശ്വർ

ശബരിമല പേരുമാറ്റത്തിനെതിരെ കോടതിയെ സമീപിക്കും -രാഹുൽ ഇൗശ്വർ തിരുവനന്തപുരം: ശബരിമലയുടെ പേര് മാറ്റാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ തീരുമാനത്തിനെതിരെ അയ്യപ്പ ധർമസേന ഹൈകോടതിയെ സമീപിക്കുമെന്ന് രാഹുൽ ഇൗശ്വർ. സ്ത്രീകളുടെ ശബരിമല ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ പേരുമാറ്റാനുള്ള തീരുമാനം ദുരൂഹമാണ്. ധർമശാസ്താവി​െൻറ പേര് സ്വീകരിക്കുന്നതിലൂടെ അയ്യപ്പന് കൽപിക്കുന്ന ബ്രഹ്മചര്യം ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വൈദ്യുതി ലൈനിൽ കാക്ക ഷോക്കേറ്റ് ചത്താലും അതിനുപിന്നിൽ പാകിസ്താനെന്ന് പറയുന്നവർ ശബരിമലയുടെ പേരുമാറ്റലിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഹിന്ദുക്കളുടെ പേരുപറഞ്ഞ് നടക്കുന്ന സംഘടനകളെല്ലാം ഇൗ വിഷയത്തിൽ മൗനംപാലിക്കുകയാണ്. ഏക സിവിൽ കോഡിലൂടെ മുസ്ലിംകൾക്ക് രണ്ടെണ്ണം കിട്ടെട്ട എന്നൊക്കെ വിചാരിക്കുന്നവരാണ് ഇത്തരം സംഘടനകളെന്നും അദ്ദേഹം പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.