തിരുവനന്തപുരം: പാലോട്ട് ആശുപത്രി മാലിന്യസംസ്‌കരണ പ്ലാൻറ് സ്ഥാപിക്കാൻ അനുമതി നൽകാന്‍ നിയമതടസ്സമുണ്ടെന്ന് തഹസീല്‍ദാറുടെ റിപ്പോർട്ട്. പ്ലാൻറ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആറ് ഏക്കര്‍ 80 സെൻറ് സ്ഥലത്തില്‍ അഞ്ച് ഏക്കറും നിലമാണെന്നും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്നും തഹസീൽദാർ കലക്ടര്‍ക്ക് സമർപ്പിച്ച റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ പ്ലാൻറ് സ്ഥാപിക്കാനുള്ള നിലപാട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (െഎ.എം.എ) മയപ്പെടുത്തി. പ്രാദേശിക എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാറും ഇക്കാര്യത്തില്‍ അയഞ്ഞുതുടങ്ങി. സി.പി.ഐ പ്രാദേശിക നേതൃത്വവും പാലോട്ട് പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. റവന്യൂ, വനം വകുപ്പുകളും നേരത്തെതന്നെ എതിര്‍പ്പുകൾ അറിയിച്ചിരുന്നു. തഹസീൽദാർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ നിര്‍ദിഷ്ട സ്ഥലത്തിന് 350 മീറ്റര്‍ അകലെ 64 കുടുംബങ്ങളുള്ള പട്ടികവര്‍ഗ കോളനിയും മൂന്നുകിലോമീറ്ററിനുള്ളില്‍ രണ്ട് പട്ടികജാതി കോളനികളുമുണ്ട്. ഭൂമിയിലേക്കുള്ള റോഡിനിരുവശവും 64 കുടുംബങ്ങളും താമസിക്കുന്നുണ്ട്. പ്ലാൻറ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി നീരുറവയോടുകൂടിയ കണ്ടല്‍ക്കാട് ഉൾപ്പെട്ട സ്ഥലമാണെന്നും റവന്യൂവകുപ്പിെൻറ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാൻറ് സ്ഥാപിക്കുന്നത് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ നിലപാട് മാറ്റത്തിലൂടെ വ്യക്തമാക്കിയത്. പ്ലാൻറ് പാലോട്ട് തന്നെ വേണമെന്നില്ല. പ്രാദേശികമായി എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കണ്ടെത്തി നൽകുന്ന സ്ഥലത്ത് പ്ലാൻറ് സ്ഥാപിക്കാന്‍ തയാറാണ്. സംസ്ഥാനത്ത് പ്ലാൻറ് അനിവാര്യമാണ്. എന്നാൽ, ജനങ്ങളെ മുഴുവന്‍ വെറുപ്പിച്ച് പ്ലാൻറ് സ്ഥാപിക്കാനാകില്ല. അവരെ ബോധ്യപ്പെടുത്താനാണ് ഐ.എം.എ ശ്രമിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി പറഞ്ഞു. അതേസമയം, പ്ലാൻറിെൻറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഉടന്‍ മറ്റൊരു സ്ഥലം കണ്ടെത്തുക പ്രായോഗികമല്ലെന്നും മന്ത്രി കെ.കെ. ശൈലജ കോഴിക്കോട്ട് പ്രതികരിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും പ്ലാൻറിനുള്ള നിര്‍മാണാനുമതി നൽകുകയെന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. മാലിന്യസംസ്‌കരണ പ്ലാൻറ് ആവശ്യമാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പ്ലാൻറ് വേണമോ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ ചിന്തിക്കണമെന്നും അദ്ദേഹം കാസർകോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.