ശാസ്ത്രോത്സവം ജനുവരി അഞ്ചിന്​ ആരംഭിക്കും

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി​െൻറ പിന്തുണയോടെ വിജ്ഞാന്‍ഭാരതി സംഘടിപ്പിക്കുന്ന സ്റ്റുഡൻറ്സ് സയന്‍സ് ഫെസ്റ്റ് ജനുവരി അഞ്ചിന് ആരംഭിക്കും. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ രാവിലെ 10.30ന് ഡി.ജി.പി ജേക്കബ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ഐ.സി.എസ്.സി, സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില്‍ അണിനിരത്തി മേഖലാ തലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികളുടെ ഫൈനല്‍ മത്സരമാണ് പ്രധാന ഇനം. ഊര്‍ജം, ജലം, പ്രകൃതി സംരക്ഷണം, ഐടി, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്റ്റും തീമും അടിസ്ഥാനമാക്കിയുള്ള മത്സര വിജയികള്‍ക്ക്് 25 ലക്ഷം രൂപ സമ്മാനമായി നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.