കരവിരുതി​െൻറ ചിത്രത്തുന്നലുമായി ദയാനന്ദന്‍ നാല് പതിറ്റാണ്ട് പിന്നിടുന്നു

കരുനാഗപ്പള്ളി: ദയാനന്ദന്‍ കഴിഞ്ഞ 40 വര്‍ഷമായി ജീവതകള്‍ക്കും ക്ഷേത്രത്തില്‍ ഉത്സവത്തിന് ഉയര്‍ത്തുന്ന കൊടിമരങ്ങള്‍ക്കും ആലവട്ടങ്ങള്‍ക്കും നെറ്റിപ്പട്ടങ്ങള്‍ക്കും ചിത്രപ്പണികള്‍ നടത്തുന്ന തുന്നല്‍കാരനാണ്. വൃശ്ചികം മുതല്‍ മേടം വരെ അദ്ദേഹം ജോലികളുടെ തിരക്കിലായിരിക്കും. ഹിന്ദുമത വിശ്വാസപ്രകാരം ജീവതകള്‍ എന്നാല്‍ ക്ഷേത്രങ്ങളിലെ പറയെഴുന്നള്ളിപ്പിനോടൊപ്പം ഭഗവാനെ കുടിയിരുത്തി കൊണ്ടുപോകുന്ന വര്‍ണരഥം എന്നാണ്. വ്രതം നിന്നാണ് ഈ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. കുലത്തൊഴിലായി വീണുകിട്ടിയ സൗഭാഗ്യമാണിതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ നൂറ് കണക്കിന് ക്ഷേത്രങ്ങളില്‍ കൊടിയേറ്റിനുള്ള കൊടികളും ജീവതകളുടെയും ആലവട്ടങ്ങളുടെയും ചിത്രത്തുന്നലുകളും ഇതിനോടകം ചെയ്തുതീര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും ഇത്തരം ജോലികള്‍ക്കായി ദയാനന്ദനെയാണ് ആശ്രയിക്കുന്നത്. കരുനാഗപ്പള്ളി ടൗണിന് സമീപം പ്രവര്‍ത്തിക്കുന്ന ടെക്സ്ൈറ്റല്‍സി​െൻറ വരാന്തയിലാണ് അദ്ദേഹം തുന്നല്‍ ജോലികൾ ചെയ്യുന്നത്. ചിത്രത്തുന്നലില്‍ തിരക്കേറുമ്പോള്‍ സാധാരണ തുന്നല്‍ജോലിക്ക് താൽക്കാലികമായ അവധി നല്‍കും. നഗരത്തിലെ നാല് പതിറ്റാണ്ട്കാലത്തെ മാറ്റങ്ങള്‍ ഒരു സ്വപ്നം പോലെ ആസ്വദിക്കാനാണ് ദയാനന്ദനിഷ്ടം. ഭാര്യ ശാന്തയും മക്കളായ പ്രദീപും പ്രകാശും പിന്തുണയുമായി ഇദ്ദേഹത്തി​െൻറ കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.