തിരുവനന്തപുരം: സംവരണം നിഷേധിച്ച് വിവാദത്തിലായ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ സ്പെഷൽ റൂൾസ് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത് നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ. പുതിയ കാഡർ എന്ന നിലയിൽ വിജ്ഞാപനത്തിനുമുമ്പ് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന ഉണ്ടാകേണ്ടതായിരുന്നു. സമിതിയുടെ അംഗീകാരം പിന്നീട് നേടിയാൽ മതിയെന്ന നിഗമനത്തിലാണ് ഉത്തരവിറക്കിയത്. ഇത് അസാധാരണ നടപടിയാണ്. സാധാരണ നിലവിലെ സ്പെഷൽ റൂളിൽ നേരിയ മാറ്റം വരുത്തുന്നത് പോലും സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷമാണ്. ഇതിനായി പല സ്പെഷൽ റൂളുകളും മാസങ്ങളോ വർഷങ്ങളോ വൈകാറുമുണ്ട്. കെ.എ.എസ് ആകെട്ട പുതിയ കാഡറാണ്. സംസ്ഥാന സർവിസിലെ ഏറ്റവും സുപ്രധാന തസ്തികകളായി മാറുെന്നന്ന പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ സബ്ജക്ട് കമ്മിറ്റി പരിശോധന അനിവാര്യമായിരുന്നു. സംവരണ വിഷയമടക്കം എം.എൽ.എമാരുടെ പരിശോധനക്ക് വിധേയമാകുമായിരുന്നു. നിർബന്ധിത സാഹചര്യത്തിൽ മാതമേ മുമ്പ് സബ്ജക്ട് കമ്മിറ്റി കാണാതെ സ്പെഷൽ റൂൾ അംഗീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുള്ളൂ. ഉന്നത തസ്തികകളിൽ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന പിന്നാക്ക-പട്ടിക വിഭാഗ സംവരണത്തിൽ വൻ കുറവാണ് കെ.എ.എസ് വരുത്തുക. കെ.എ.എസ് തസ്തികകൾ പുതുതായി സൃഷ്ടിച്ചതല്ല. നിലവിലെ തസ്തികകൾ തന്നെ കെ.എ.എസായി മാറ്റിയെടുത്തതാണ്. നിലവിലെ എല്ലാ തസ്തികകളിലും എൻട്രി കാഡറിൽ സംവരണം പാലിച്ചാണ് പി.എസ്.സി നിയമനം നടത്തുക. ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കുേമ്പാഴും ആനുപാതികമായി പിന്നാക്ക പ്രാതിനിധ്യം ഉറപ്പായിരുന്നു. എന്നാൽ, നിലവിലെ ഉന്നത തസ്തികകളുടെ 10 ശതമാനം കെ.എ.എസിലേക്ക് മാറ്റുേമ്പാൾ ഇൗ പ്രാതിനിധ്യം നഷ്ടം വരും. സ്ഥാനക്കയറ്റം വഴി 100 തസ്തിക നികത്തുേമ്പാൾ 50 തസ്തികകളിൽ സ്വാഭാവികമായും നിലവിൽ സംവരണ വിഭാഗങ്ങൾ വരും. എന്നാൽ, കെ.എ.എസിൽ സംവരണം ബാധകമാകുന്നത് 33 ശതമാനം തസ്തികകളിൽ മാത്രമായിരിക്കും. അതായത് 100 തസ്തികകളിൽ 50 എണ്ണത്തിൽ പിന്നാക്ക-പട്ടിക വിഭാഗ പ്രാതിനിധ്യമുണ്ടായിരുന്നത് 17 എണ്ണമായി കുറയും. സെക്രേട്ടറിയറ്റിലെ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയൻറ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നിവയിലൊക്കെ നിലവിലെ സംവിധാനത്തിൽ തന്നെ എൻട്രി കാഡറിലെ സംവരണത്തിെൻറ അടിസ്ഥാനത്തിൽ പിന്നാക്ക-പട്ടിക വിഭാഗ പ്രാതിനിധ്യം ഉറപ്പായിരുന്നു. എന്നാൽ, ഇവ കെ.എ.എസായി മാറുേമ്പാൾ സംവരണം ഉറപ്പാകില്ല. ബൈട്രാൻസ്ഫർ നിയമനങ്ങളിൽ സംവരണം ബാധകമാകില്ലെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. എന്നാൽ, പുതിയ കാഡറിലെ തസ്തികയാണെന്നിരിക്കെ കെ.എ.എസിലെ മൂന്നിൽ രണ്ടും ബൈട്രാൻസ്ഫറാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്. മൂന്നിൽ ഒന്നു മാത്രമേ പി.എസ്.സി വഴി നിയമിക്കുന്നുള്ളൂ. സാധാരണ ഒരു തസ്തികയിലേക്കും മൂന്നിൽ രണ്ട് തസ്തികകളും (67 ശതമാനത്തോളം) ബൈട്രാൻസ്ഫറാക്കി മാറ്റാറില്ല. നിയമപരമായി ഇതിന് സാധുതയുമില്ലെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു. ഇത്രയും തസ്തികകൾ ബൈട്രാൻസ്ഫറാക്കിയ ശേഷം അതിന് സംവരണം ബാധകമല്ലെന്ന സർക്കാർ നിലപാട് ദുരുദ്ദേശ്യപരമാണെന്ന ആക്ഷേപവുമുണ്ട്. ഇ. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.