കൊല്ലം: ആദിനാട് കൊച്ചാലുംമൂട് ചാരിറ്റബിൾ ഓര്‍ഗനൈസേഷെൻറ ഒന്നാംവാര്‍ഷിക പൊതുസമ്മേളനത്തിെൻറ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിര്‍വഹിച്ചു. ഓര്‍ഗനൈസേഷന്‍ പ്രസിഡൻറ് രജികുമാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പ്രവാസി പുരസ്കാരം പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹാരിസ് രാജ് ഹമീദ്കുഞ്ഞിന് നൽകി. മരിച്ച പ്രവാസികളുടെ കുടുംബത്തിനുള്ള ധനസഹായ വിതരണം, ചികിത്സ ധനസഹായ വിതരണം, തെരഞ്ഞെടുക്കപ്പെട്ട 64 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം എന്നിവ ചടങ്ങിൽ നടത്തി. യൂനിവേഴ്സല്‍ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് (ബാഴ്സലോണ) ജേതാവ് അനീഷ് ശിവാനന്ദൻ, തൃപ്പൂണിത്തുറ സി.ഐ ഗോപകുമാര്‍ വിശ്വനാഥൻ, കവി സലാം പനച്ചമൂട്, എം.ബി.ബി.എസ് എന്‍ട്രന്‍സ് റാങ്ക് ഹോള്‍ഡര്‍മാരായ അസീം സൈനുദ്ദീൻ, ആഷിഖ് സലിം എന്നിവരെ ആദരിച്ചു. ഓര്‍ഗനൈസേഷന്‍ ജനറൽ സെക്രട്ടറി റിയാസ് ആലപ്പുറം, ഓര്‍ഗനൈസേഷന്‍ കോഓഡിനേറ്റര്‍ ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.