കൊട്ടിയം: പറക്കുളം മഞ്ഞക്കുഴിയിൽ കിണറുകളിൽ ഡീസൽ കണ്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് എം. നൗഷാദ് എം.എൽ.എയോടൊപ്പം സ്ഥലത്തെത്തി പരിശോധന നടത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെൻറ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം കിണറ്റിൽനിന്നുള്ള ഡീസൽ കലർന്ന വെള്ളത്തിെൻറ സാമ്പിളുകൾ ശേഖരിച്ചു. മയ്യനാട് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽനിന്നുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കിണറുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ മലിനീകരണ നിയന്ത്രണ ബോർഡിെൻറ ലാബിൽ പരിശോധനക്ക് വിധേയമാക്കും. മുഖത്തല ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം നസീറ നാസർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. അഞ്ച് വീടുകളിലെ കിണറുകളിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.