ലാബ് അസിസ്​റ്റൻറുമാരുടെ സ്ഥാനക്കയറ്റ നടപടി വേഗത്തിലാക്കണം -^കെ.എച്ച്​.എൽ.ഒ

ലാബ് അസിസ്റ്റൻറുമാരുടെ സ്ഥാനക്കയറ്റ നടപടി വേഗത്തിലാക്കണം --കെ.എച്ച്.എൽ.ഒ കൊല്ലം: വിവിധ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ നടപടി വേഗത്തിലാക്കണമെന്ന് കേരള ഹയർ സെക്കൻഡറി ലാബ് അസിസ്റ്റൻറ്സ് ഓർഗനൈസേഷൻ (കെ.എച്ച്.എൽ.ഒ) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് താഴ്ന്ന സ്‌കെയിൽ ജീവനക്കാർക്ക് സർക്കാർ ഉത്തരവ് പ്രകാരം നൽകിയ 10 ശതമാനം സ്ഥാനക്കയറ്റം മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ സീനിയോറിറ്റി ലിസ്റ്റ് പോലും തയാറാക്കാൻ കഴിയാത്തത് ഖേദകരമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. യോഗ്യതനിർണയ പരീക്ഷ സമയബന്ധിതമായി നടത്തുക, ഉപാധികളോടെ പ്രബേഷൻ പൂർത്തിയാക്കാനുള്ള ഉത്തരവി​െൻറ കാലാവധി ദീർഘിപ്പിക്കുക, ലാബ് പ്രായോഗിക പരീക്ഷക്കുള്ള വേതനം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ മുന്നോട്ടുവെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ. അൻവർ, സെക്രട്ടറി വേണു, വിജയകുമാരി, ഡാർവിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: -വിജയകുമാരി (പ്രസി.), ജയശ്രീ (വൈസ് പ്രസി.), സി.വി. ഡാർവിൻ (സെക്ര.), അനുജ (ജോ. സെക്ര.), ആശാ അശോക് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.