കൊല്ലം: സി.പി.െഎ (എം.എൽ) റെഡ്ഫ്ലാഗിെൻറ ഒമ്പതാം പാർട്ടി കോൺഫറൻസിന് മുന്നോടിയായി ജില്ല സമ്മേളനം നടന്നു. പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. കശുവണ്ടി വ്യവസായവും തൊഴിലും സംരക്ഷിക്കാനുള്ള അടിയന്തരനടപടി സർക്കാർ കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഒാഖി ദുരന്തത്തിൽപെട്ട കുടുംബങ്ങൾക്ക് അടിയന്തര സഹായവും പുനരധിവാസവും ഉറപ്പിക്കുക, കരയിലെ കൃഷിനാശം സംഭവിച്ചവർക്ക് തുടർകൃഷിക്കാവശ്യമായ സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ല സെക്രട്ടറിയായി സുരേഷ് ശർമയെ തെരഞ്ഞെടുത്തു. ഉണ്ണിദിനകരൻ, എൻ. യശോധരൻ, കെ.എ. ഷാജുദ്ദീൻ, ഗിരീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. പി. ജയപ്രകാശ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.