മാലിന്യ പ്ലാൻറ് പെരിങ്ങമ്മലയിൽ വേണ്ട ^സി.പി.ഐ

മാലിന്യ പ്ലാൻറ് പെരിങ്ങമ്മലയിൽ വേണ്ട -സി.പി.ഐ പാലോട്: അഗസ്ത്യാർകൂടത്തി​െൻറ ഭാഗമായ പെരിങ്ങമ്മല ഇലവുപാലത്ത് ഐ.എം.എയുടെ നേതൃത്വത്തിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി. പുഷ്കരാനന്ദൻ നായർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ആദിവാസികൾക്കും ജലസ്രോതസ്സുകൾക്കും വന്യജീവികൾക്കും മാലിന്യപ്ലാൻറ് ദോഷം വിതയ്ക്കുമെന്ന് വനംവകുപ്പും ചതുപ്പ് പ്രദേശമായതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് യോജിച്ചതല്ലെന്ന് റവന്യൂ വകുപ്പും സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്ലാൻറ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പട്ടയഭൂമി റിസർവ് വനത്താൽ ചുറ്റപ്പെട്ടതും വിവിധയിനം വന്യജീവികളുടെ ആവാസകേന്ദ്രവുമാണ്. ചിറ്റാർ, കുളത്തൂപ്പുഴ നദികളുടെ പ്രഭവകേന്ദ്രവുമാണ്. 200 മീറ്റർ മാറി 64 ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാറി​െൻറ നയങ്ങൾക്ക് വിരുദ്ധമാണ് നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാ​െൻറന്നും നടപടികൾ ഉടൻ നിർത്തിെവച്ച് പദ്ധതിയിൽനിന്ന് പിന്മാറണമെന്നും പുഷ്കരാനന്ദൻ നായർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.