തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം ബി.ജെ.പി അജണ്ടയായ ഏകീകൃത സിവിൽനിയമത്തിന് മുന്നോടിയായിട്ടുള്ളതാണെന്ന് സി.എം.പി പൊളിറ്റ് ബ്യൂറോ അംഗം ജി. സുഗുണൻ പ്രസ്താവിച്ചു. സി.എം.പി മേഖല പ്രവർത്തകസമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനപ്രവർത്തന ഫണ്ടും, പാർട്ടി കോൺഗ്രസിെൻറ ഭാഗമായ സമ്മേളനങ്ങളും വിജയിപ്പിക്കാൻ തീരുമാനിച്ചു. മുട്ടയ്ക്കാട് രവീന്ദ്രൻ നായർ അധ്യക്ഷനായി. പയറ്റുവിള ശശി, ദീപു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.