കൊട്ടാരക്കര: മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ പത്നി പി.ആർ. വത്സലാമ്മക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ വാളകത്തെ കീഴൂട്ട് വീട്ടിലെത്തി. ഉച്ചക്ക് 12ഒാടെ മകൻ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ ചിതക്ക് തീകൊളുത്തി. രാഷ്ട്രീയ സാമൂഹിക ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഭാര്യ മറിയാമ്മ ഉമ്മൻ, മന്ത്രി മാത്യു ടി. തോമസ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.എൽ.എമാരായ കെ. മുരളീധരൻ, അനൂപ് ജേക്കബ്, രാജു എബ്രഹാം, സി. ദിവാകരൻ, ശബരീനാഥ്, കോവൂർ കുഞ്ഞുമോൻ, ഡി.ജി.പിമാരായ കെ. ഹേമചന്ദ്രൻ, ശ്രീലേഖ, പി.സി. ചാക്കോ, ജോണി നെല്ലൂർ, സി.പി. ജോൺ, പ്രകാശ് ബാബു, രാജ്മോഹൻ ഉണ്ണിത്താൻ, പ്രതാപ വർമ തമ്പാൻ, ഡോ. ശൂരനാട് രാജശേഖരൻ, കലക്ടർ കാർത്തികേയൻ, ബിന്ദുകൃഷ്ണ, ചലചിത്ര മേഖലയിൽനിന്ന് ദിലീപ്, മണിയൻപിള്ള രാജു, നാദിർഷ, ആൻറണി പെരുമ്പാവൂർ, രഞ്ജിത്ത്, ജിത്തു ജോസഫ്, ചിപ്പി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.