തൊഴിലാളിദ്രോഹം അവസാനിപ്പിക്കണം

പത്തനാപുരം: തൊഴിലാളി വർഗ പാർട്ടി അധികാരത്തിലുള്ളപ്പോൾ വിവിധ മേഖലകളിൽ തൊഴിലാളികൾ നേരിടുന്ന ദുരിതം വർധിക്കുന്നതായി ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ ആരോപിച്ചു. ഐ.എൻ.ടി.യു.സി പത്തനാപുരം റീജനൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുമട്ട് തൊഴിലാളികൾ സെക്രേട്ടറിയറ്റിനും കലക്ടറേറ്റിന് മുന്നിലും സമരങ്ങൾ നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ മരണപ്പെട്ടാലും യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നില്ല. 200 തൊഴിൽദിനങ്ങളും 600 രൂപ ശമ്പളവും ആവശ്യപ്പെട്ട് പഞ്ചായത്ത് തലങ്ങളിൽ സമരംനടത്താനും യോഗം തീരുമാനിച്ചു. റീജനൽ പ്രസിഡൻറ് നടുക്കുന്നിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരംവിള അജയകുമാർ, കൃഷ്ണവേണി ശർമ, സുരേഷ്കുമാർ ബാബു, ജോസ് വിമൽരാജ്, ലതാ സി. നായർ, ഷേർളി ഗോപിനാഥ്, എം. നജീബ്മുരളി, സലാഹുദിൻ എന്നിവർ സംസാരിച്ചു. മുക്കടവിൽ ഗതാഗതക്കുരുക്കേറുന്നു; നിയന്ത്രിക്കാൻ നാഥനില്ല പുനലൂർ: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ മുക്കടവിൽ നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ ഗതാഗതക്കുരുക്കും അപകടഭീഷണിയും പതിവാകുന്നു. പുനലൂർ-- പത്തനാപുരം പാതയോരത്തുള്ള മുക്കടവ് ആറ്റിലെ വെള്ളം പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് അയ്യപ്പൻമാർ ഇവിടെ തമ്പടിക്കുന്നത്. പത്തനാപുരത്തുണ്ടായിരുന്ന ഇടത്താവളം പൂട്ടിയതോടെ വിശ്രമിക്കാനും ആഹാരം പാചകംചെയ്യാനും കൂടുതൽ ആളുകൾ ഈ പ്രദേശമാണ് ആശ്രയിക്കുന്നത്. ഇതുകാരണം ഇവിടെ നല്ല തിരക്കുമാണ് അനുഭവപ്പെടുന്നത്. കൊടുവളവും പാലവും ആറും ചേർന്നുവരുന്ന ഈ ഭാഗത്ത് പാതക്ക് മതിയായ വീതിയുമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ചെറുകിട വ്യാപാരികൾ ൈകയേറിയതോടെ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നു. യാത്ര ബസുകളടക്കം വാഹനങ്ങൾ പലപ്പോഴും ഇവിടെ കുരുക്കിൽപെടുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ ഈ ഭാഗത്ത് പൊലീസ് സംവിധാനം ഒരുക്കാൻ അധികൃതർ തയാറകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.