വെളിയം: വാളകം എം.സി റോഡിന് സമീപം ലോവർകരിക്കത്തും തൃക്കണ്ണമംഗലിലും വയൽനികത്തൽ വ്യാപകം. ലോവർ കരിക്കത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള നിലമാണ് നികത്തുന്നത്. നാട്ടുകാർ തടഞ്ഞെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല. കടുത്ത കുടിവെള്ളക്ഷാമമുള്ള പ്രദേശത്തെ നിലംനികത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. മരങ്ങാട്ടുകോണത്ത് ക്ഷേത്രത്തിന് സമീപമുള്ള ഏലായിലാണ് നികത്തൽ നടന്നത്. ഇവിടെയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിെവച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് പലതവണ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്താനോ പരിശോധന നടത്താനോ ഉദ്യോഗസ്ഥർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. തൃക്കണ്ണമംഗലിൽ ക്ഷേത്രത്തിന് സമീപമുള്ള ഏലായിലും നികത്തൽ സജീവമാണ്. കുടിവെള്ളക്ഷാമം ഏറെയുള്ള മേഖലകളിലാണ് നികത്തൽ നടക്കുന്നത്. തുടർച്ചയായ അവധിദിനങ്ങൾ മുൻകൂട്ടിക്കണ്ട് നികത്തൽ ലോബികൾ സജീവമാകുകയായിരുന്നു. മോദിയുടേത് ഫാഷിസ്റ്റ് ഭരണമായിരിക്കുമെന്ന് സി.പി.ഐ മുൻകൂട്ടി പറഞ്ഞിരുന്നു -പന്ന്യൻ വെളിയം: നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ അത് ഫാഷിസ്റ്റ് ഭരണമായിരിക്കുമെന്ന് തങ്ങൾ മുൻകൂട്ടി പറഞ്ഞിരുെന്നന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ നെടുവത്തൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും ബാധകമല്ലെന്ന് തെളിയിപ്പിക്കുന്ന വിധമാണ് സംഘ്പരിവാർ ആജ്ഞാനുവർത്തിയായ മോദിയുടെ ഭരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, വെളിയം രാജൻ, ജെ. ചിഞ്ചുറാണി, എ. മുസ്തഫ, കെ.എസ്. ഇന്ദുശേഖരൻനായർ, ശിവശങ്കരൻ നായർ, മധുമുട്ടറ, കെ.എസ്. ഷിജുകുമാർ, ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു. ചക്കുവരയ്ക്കൽ ചന്ദ്രൻ, എ. സുരേന്ദ്രൻ, രൺജിത്ത്, യമുന മോഹൻ എന്നിവർ ഉൾപ്പെടെ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജി. മോഹൻ രക്തസാക്ഷി പ്രമേയവും അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.