വെളിയം: പൂയപ്പള്ളി മാക്രിയില്ലാകുളം മാലിന്യ നിക്ഷേപകേന്ദ്രമായിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പൂയപ്പള്ളിയിൽ 15 ചിറകളും നിരവധി പൊതുകിണറുകളുമുണ്ട്. എന്നാൽ, ഭൂരിഭാഗവും മാലിന്യം തള്ളൽമൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. വേനൽക്കാലങ്ങളിൽ വർഷം തോറും ഈ ജലസ്രോതസ്സുകൾ നവീകരിക്കുമെന്ന് അധികൃതർ പറയുമെങ്കിലും ഉണ്ടാകാറില്ല. മാലിന്യം നിറഞ്ഞ പൊതുകിണറുകൾ ഇപ്പോൾ കാടുമൂടിയ നിലയിലാണ്. ഇത് വൃത്തിയാക്കുന്നതിനായി സർക്കാർ ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നൽകുന്നത്. എന്നാൽ, ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കുകയാണ് ചെയ്യുന്നത്. മേഖലയിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടന്നത്. പൂയപ്പള്ളിയിലെ കോളനികളിൽ കുടിവെള്ളമില്ലാത്തതിനാൽ ജനം ഏറെ ബുദ്ധിമുട്ടിലാണ്. പലരും മാലിന്യം നിറഞ്ഞ കുളങ്ങളെയാണ് ആശ്രയിക്കുന്നത്. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഫലം ഇല്ല. വേനൽക്കാലമാകുന്നതോടെ ചിറകൾ നവീകരണപ്രവർത്തനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ, ഇത് എല്ലാവർഷത്തെയും പോലെ വാഗ്ദാനം മാത്രമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓടനാവട്ടത്ത് എക്സൈസ് റെയ്ഡ്; 205 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി വെളിയം: നാട്ടുകാരുടെ സഹായത്തോടെ ഓടനാവട്ടം വാപ്പാലയിൽ എക്സൈസ് നടത്തിയ തിരച്ചിലിൽ 205 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുതുവത്സരാഘോഷത്തിനായി തയാറാക്കിയതാണെന്ന് കരുതുന്നു. പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ പുലിയിറങ്ങിയതായി അഭ്യൂഹം പരന്നിരുന്നു. പുലിപ്പേടിയിൽ കോടയെടുക്കാൻ വാറ്റുസംഘത്തിന് കഴിയാതിരുന്നതാകാമെന്നും എക്സൈസ് കരുതുന്നു. ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ തിരച്ചിൽ പന്ത്രണ്ടുവരെ നീണ്ടു. വലിയ കന്നാസുകളിൽ നിറച്ച കോട പാറമടക്കിലെ കുറ്റിക്കാടുകൾക്കിടയിലും പാറക്കുളത്തിലും ഒളിപ്പിച്ചനിലയിലായിരുന്നു. ചാരായം വാറ്റിനുള്ള നിരവധി പാത്രങ്ങളും ഉപകരണങ്ങളും ഇവിടെയുണ്ടായിരുന്നു. ചെപ്ര വാർഡ് അംഗം യു. രഞ്ജിത്തിെൻറ നേതൃത്വത്തിലായിരുന്നു യുവാക്കൾ എക്സൈസിനൊപ്പം തിരച്ചിലിൽ പങ്കെടുത്തത്. തദ്ദേശീയരായ മുൻ അബ്കാരികേസ് പ്രതികൾ നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സി.ഐ വി. റോബർട്ടിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ബാബുസേനൻ, േപ്രംനസീർ, ബാബു, ഗിരീഷ്കുമാർ, സജിജോൺ, അനിൽകുമാർ, ബാബുരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.