സമ്പൂർണ തപാൽ ഇൻഷുറൻസ് ഗ്രാമം പദ്ധതി

അഞ്ചൽ: കേന്ദ്ര സർക്കാറി​െൻറ സമ്പൂർണ ലൈഫ് ഇൻഷുറൻസ് ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് കോട്ടുക്കൽ വില്ലേജിനെ തെരഞ്ഞെടുത്തു. ഗ്രാമത്തിലെ മുഴുവൻ ജനങ്ങളേയും ഗ്രാമീണ തപാൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച സാമ്പത്തികഭദ്രതയും ജീവിതസുരക്ഷയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്തനംതിട്ട തപാൽ ഡിവിഷനിൽപെട്ടതാണ് കോട്ടുക്കൽ വില്ലേജ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടുക്കൽ യു.പി.എസിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പോസ്റ്റൽ സൂപ്രണ്ട് ആർ. വേണുനാഥൻ പിള്ള അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാ ദേവി, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് എന്നിവർ നിർവഹിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.