ബാഡ്മിൻറൺ ടൂർണമെൻറ്​

അഞ്ചൽ: കോമളം ഫെദേഴ്സി​െൻറ ആഭിമുഖ്യത്തിൽ രണ്ടാമത് ബാഡ്മിൻറൺ ടൂർണമ​െൻറ് ഏഴ്, എട്ട് തീയതികളിൽ കോമളം തെക്കേ മലപ്പുറത്ത് നടക്കും. പരിപാടിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്. ചികിത്സസഹായം, 10 കുടുംബങ്ങൾക്ക് പുതുവത്സര കിറ്റ് വിതരണം എന്നിവയും നടക്കും. കരോൾ സംഘത്തിന് ലഭിച്ചതുക നിർധനരോഗികർക്ക് നൽകി ഓട്ടോത്തൊഴിലാളികൾ അഞ്ചൽ: ക്രിസ്മസ് പുതുവത്സരാഘോഷത്തി​െൻറ ഭാഗമായി കരോൾ നടത്തി സ്വരൂപിച്ചതുക പ്രദേശത്തെ നിർധനരായ രോഗികൾക്ക് ചികിത്സ ധനസഹായമായി നൽകി ഒാട്ടോത്തൊഴിലാളികൾ മാതൃകയായി. വിളക്കുപാറയിലെ ഓട്ടോത്തൊഴിലാളികളാണ് നിർധനരോഗികൾക്ക് താങ്ങായത്. മുപ്പത്തി അയ്യായിരത്തോളം രൂപയാണ് ഏഴ് രോഗികൾക്കായി നൽകിയത്. ഏരൂർ എസ്.ഐ കെ.ജി. ഗോപകുമാർ ചികിത്സ ധനസഹായം വിതരണംചെയ്തു. പ്രഫ. വി.സി.എസ്. കുമാർ ഉദ്ഘാടനം ചെയ്തു. ബിനു അധ്യക്ഷത വഹിച്ചു. ലിജു, ഉദീപ്, ദീപു, നിഷാദ്, രാജ, യൂസഫ്, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.