അടിസ്ഥാനസൗകര്യം വികസിപ്പിച്ചില്ല: ബാങ്ക് ലയനം പൊതുജനങ്ങളെ വലക്കുന്നു

സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടിയിരുന്ന പത്തനാപുരം നഗരത്തിലെ എസ്.ബി.ടി കെട്ടിടത്തിലേക്ക് ലയനത്തി​െൻറ ഭാഗമായി എസ്.ബി.ഐ പ്രവർത്തനം മാറ്റിയതോടെ തിരക്കും ഇരട്ടിയായി പത്തനാപുരം: അടിസ്ഥാനസൗകര്യം വികസിപ്പിക്കാതെ ബാങ്ക് കെട്ടിടങ്ങൾ ഏകോപിപ്പിച്ചത് പൊതുജനങ്ങളെ വലക്കുന്നു. ലയനത്തി​െൻറ ഭാഗമായി പത്തനാപുരം ടൗണ്‍ പള്ളിക്ക് സമീപത്തെ എസ്.ബി.ഐ ശാഖ, നഗരത്തിലെ എസ്.ബി.ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലേക്കാണ് മാറ്റിയത്. എന്നാല്‍ സ്ഥലപരിമിതിമൂലം പൊതുവേ ബുദ്ധിമുട്ടിയിരുന്ന കെട്ടിടത്തിലേക്ക് ഇരു ബാങ്കുകളുടെയും പ്രവർത്തനം മാറ്റിയതോടെ ഇവിടത്തെ തിരക്കും ഇരട്ടിയായി. നിലവില്‍ രാവിലെമുതല്‍ വൈകീട്ട് വരെ കാത്തുനിന്നാലും ആവശ്യക്കാര്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പത്തനാപുരം സ്റ്റേറ്റ് ബാങ്ക് ശാഖകളില്‍ പ്രതിദിനം 500ലധികം ഇടപാടുകളാണ് നടന്നിരുന്നത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രായമായവരടക്കം നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. വിശ്രമിക്കാന്‍പോലും സൗകര്യമില്ലാത്തതിനാല്‍ പലരും നിലത്താണിരിക്കുന്നത്. പലപ്പോഴും ജീവനക്കാരും പൊതുജനങ്ങളും തമ്മിൽ തർക്കങ്ങളും പതിവാണ്. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ കൗണ്ടറുകൾ തുടങ്ങണമെന്നാവശ്യവും ശക്തമാണ്. കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ബാങ്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.