അമ്മക്കും മക്കൾക്കും സംഘ്​പരിവാർ പ്രവർത്തകരുടെ ക്രൂരമർദനം

പാറശ്ശാല: ധനുവച്ചപുരത്ത് സംഘ്പരിവാറി​െൻറ ആക്രമണത്തിൽ അമ്മക്കും മക്കൾക്കും പരിക്കേറ്റു. ധനുവച്ചപുരം പാർക്ക് ജങ്ഷന് സമീപം രോഹിണി നിവാസിൽ ചിത്ര (50), മക്കളായ സുജിത്, സുമേഷ് എന്നിവരെയാണ് ഒരുപ്രകോപനവുമില്ലാതെ ആക്രമിച്ചത്. മൂന്ന് പേരും പാറശ്ശാല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രയുടെ കൈക്ക് പൊട്ടലുണ്ട്. സുജിത്തി​െൻറ ഇരുകാലുകളും തല്ലിയൊടിച്ചു. സുമേഷി​െൻറ കൈ അടിച്ചൊടിച്ചു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് പരശുവക്കലിൽനിന്ന് ഭക്ഷണംവാങ്ങി വീട്ടിലേക്ക് കാറിൽ വരുന്ന വഴി ചിത്രയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. ആർ.എസ്.എസ് പ്രചാരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരുന്ന 15 ഓളംവരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീടിന് സമീപത്തെ വൈദ്യുതി കാലിൽ പോസ്റ്റർ പതിക്കുന്ന വിവരം തിരക്കിയതോടെ കമ്പിപ്പാര, ദണ്ഡ് മുതലായ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നത്രെ. അഖിൽ മോഹൻ, അനീഷ്, സുധീഷ്, കണ്ണൻ തുടങ്ങിയ സംഘ്പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടിക്കടി ധനുവച്ചപുരം ഭാഗങ്ങളിൽ പ്രകോപനമില്ലാതെ സംഘ്പരിവാർ സംഘങ്ങൾ ആക്രമണം അഴിച്ചുവിടുകയാണെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.