നഴ്​സുമാരുടെ സേവനവേതനം ഏകീകരിക്കണം; കെ.ജി.എൻ.എ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ സംഘടിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ േജാലിചെയ്യുന്ന നഴ്സുമാരുടെ സേവനവേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമ​െൻറ് നഴ്സ് അസോസിയേഷ​െൻറ (കെ.ജി.എൻ.എ) േനതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാർക്ക് അർഹമായ വേതനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് നഴ്സുമാരാണ് കരാർ അടിസ് ഥാനത്തിൽ ജോലിചെയ്യുന്നത്. ഇവരിൽ പലരും 10,000 രൂപയിൽ താഴെ മാസവരുമാനത്തിലാണ് ജോലി ചെയ്യുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ഉഷാദേവി, എൻ.ബി. സുധീഷ് കുമാർ, കെ.പി. ഷീല, കെ.ഒ. റീത്ത, ൈഷനി ആൻറണി, സി.ടി. നുസൈബ, കെ.എം. സോഫി, നിഷ ഹമീദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.