എൻ.പി. ച​ന്ദ്രശേഖരന്​​ പുനലൂർ ബാലൻ പുരസ്​കാരം

തിരുവനന്തപുരം: ജനകീയ കവിതാവേദി ഏര്‍പ്പെടുത്തിയ മൂന്നാമത് പുനലൂര്‍ ബാലന്‍ കവിത പുരസ്‌കാരം കവിയും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി. ചന്ദ്രശേഖരന്. മറവിതന്‍ ഓര്‍മ' കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഡോ. ജോർജ് ഓണക്കൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 10001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഈമാസം അവസാനം തിരുവനന്തപുരം പ്രസ്ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി അംഗം ബാബു പാക്കനാർ, ജനകീയ കവിതവേദി പ്രസിഡൻറ് കെ.കെ. ബാബു, രമ ബാലകൃഷ്ണന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.