തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിെൻറ ദൈന്യത നിഴലിച്ച കവിതാലാപനത്തിെൻറ അകമ്പടിയിൽ പ്രതീക്ഷയുടെ മെഴുകുതിരിനാളങ്ങൾ തെളിയിച്ച് ഒാഖി . മേയർ വി.കെ. പ്രശാന്തായിരുന്നു ആദ്യ മെഴുകുതിരി തെളിയിച്ചത്. തുടർന്ന് മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രണ്ടുദിവസമായി നടന്ന പ്രദർശനത്തിനിെട ശേഖരിച്ച ദുരിതാശ്വാസ ഫണ്ടും പ്രസ്ക്ലബ് അംഗങ്ങളുടെ സംഭാവനകളും ചേർത്ത് അടുത്തദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. തീരദേശമേഖലയെ ദുരിതക്കയത്തിലേക്ക് തള്ളിയ ഓഖി ദുരന്തത്തിെൻറ വ്യാപ്തി ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ ജനങ്ങൾക്കുണ്ടായ നഷ്ടവും വിഷമതകളും സമൂഹത്തിലെത്തിക്കാൻ ചിത്രങ്ങൾക്ക് കഴിയുമെന്ന് ആർച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപരും ജില്ല കമ്മിറ്റി അവതരിപ്പിച്ച ഓഖി ദുരന്ത കവിതകളുടെ ആലാപനവും നടന്നു. വി.എസ്. ബിന്ദു, ആയിഷ ഹസീന, കവികളായ വിനോദ് വെള്ളായണി, അഖിൽ സി.കെ എന്നിവർ കവിതകൾ ആലപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ആർ. ശക്തിധരൻ, പൂന്തുറ കൗൺസിലർ സോളമൻ, സാംസ്കാരിക പ്രവർത്തകൻ കെ.ജി. സൂരജ് എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ് ട്രഷറർ ജി. പ്രമോദ് സ്വാഗതവും സെക്രട്ടറി എസ്. സതീഷ്ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.