ദേശീയപാതയിൽ വാഹനാപകടം; ഗതാഗതം തടസ്സപ്പെട്ടു

ചവറ: ദേശീയപാതയിൽ ചവറ ജങ്ഷന് സമീപം വാഹനങ്ങൾ അപകടത്തിൽപെട്ടു. മുന്നിൽപോയ കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഇടിക്കാതിരിക്കാൻ നിർത്തിയ മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ചവറ ജങ്ഷനിലായിരുന്നു അപകടം. ടാങ്കറുമായി മത്സരിച്ചുവന്ന ബസ് ടാങ്കറിനെ മറികടക്കുന്നതിനിടെ റോഡിന് നടുവിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നിൽവന്ന ടിപ്പർ ലോറി വെട്ടിച്ച് തിരിച്ച് ബ്രേക്ക് ചെയ്തതോടെ മറ്റൊരു ടിപ്പർ ലോറിയും അതിന് പിന്നിൽ വന്ന പാർസൽ ലോറിയും തമ്മിലിടിക്കുകയായിരുന്നു. മുൻഭാഗം തകർന്ന പാർസൽ ലോറിയിൽനിന്ന് ഏറെ നേരത്തെ ശ്രമത്തിലാണ് ഡ്രൈവറെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയത്. 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. ചവറ പൊലീസെത്തിയാണ് വാഹനങ്ങൾ നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.