ഓച്ചിറ: വലിയകുളങ്ങര 1816-ാം നമ്പര്‍ ദേവി വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിെൻറ സമര്‍പ്പണവും കുടുംബസംഗമവും നടന്നു. കരയോഗമന്ദിര ഉദ്ഘാടനം താലൂക്ക് എന്‍.എസ്.എസ് യൂനിയന്‍ പ്രസിഡൻറ് എന്‍.വി. അയ്യപ്പന്‍പിള്ളയും കരയോഗമന്ദിര സമര്‍പ്പണം കോട്ടയില്‍ സരസ്വതിഅമ്മയും നിർവഹിച്ചു. മുതിര്‍ന്ന കരയോഗ അംഗങ്ങളെയും പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. കരയോഗം പ്രസിഡൻറ് കെ.ജെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡൻറ് പ്ലാവേലില്‍ എസ്. രാമകൃഷ്ണപിള്ള, വനിത യൂനിയന്‍ പ്രസിഡൻറ് പ്രഫ. വി. ലളിതമ്മ, കരയോഗം സെക്രട്ടറി ജി. സിജു, വൈസ് പ്രസിഡൻറ് ശ്രീകുമാര്‍ ശ്രീവത്സം, അമ്പാട്ട് അശോകന്‍, കെ.ബി. രാധാകൃഷ്ണപിള്ള, സന്തോഷ് തട്ടാരേത്ത്, തയ്യില്‍ രാധികാകൃഷ്ണകുമാര്‍, ബിജു ചെങ്ങഴത്ത്, രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.