അപകടഭീഷണിയുടെ മറവില്‍ ദേശീയപാതയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നു

കരുനാഗപ്പള്ളി: അപകടഭീഷണി ഉയര്‍ത്തുന്നു എന്ന പേരിൽ ദേശീയപാതയില്‍ കന്നേറ്റിപാലം മുതല്‍ ലാലാജി ജങ്ഷന്‍ വരെയുള്ള പത്ത് മരങ്ങള്‍ പൊതുമരാമത്ത് വിഭാഗം മുറിച്ചുമാത്തുടങ്ങി. നാല് അക്കേഷ്യ, ഒരു മഹാഗണി, രണ്ട് കാറ്റാടി, മൂന്ന് മഴമരങ്ങള്‍ എന്നിവയാണ് മുറിച്ചുമാറ്റുന്നത്. പതിറ്റാണ്ടുകളായി തണൽ വിരിച്ചുനിന്ന മരങ്ങള്‍ക്കുനേരെയാണ് മഴുവീണത്. എന്നാല്‍ ഇതിന് പിന്നില്‍ അപകടഭീഷണിയല്ലെന്നും സമീപത്തെ മാളുകളുടെയും കടകളുടെയും സ്വാധീനത്തിലാണ് മുറിച്ചുമാറ്റപ്പെടുന്നതെന്നും ആക്ഷേപമുണ്ട്. വനംവകുപ്പ് സാമൂഹ്യവനവത്കരണ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങളാണിവ. പത്ത് മരങ്ങള്‍ക്കും കൂടി രണ്ട് ലക്ഷം രൂപക്കാണ് ലേലം വിളിച്ചതെന്ന് കരാറുകാരന്‍ ഓച്ചിറ സ്വദേശി പ്രകാശ് പറയുന്നു. ഇതില്‍ നഗരസഭ ഓഫിസിന് സമീപം നിന്ന മഹാഗണിമരം മാത്രം മറിച്ചുവിറ്റത് 55,000 രൂപക്കാണ്. പരിസ്ഥിതിസ്‌നേഹികളുടെ എതിര്‍പ്പുകള്‍ ആദ്യം ഉണ്ടായതിനാല്‍ മരംമുറി മാറ്റിവെച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ഉത്തരവി​െൻറ കോപ്പിയുമായി വന്ന് മരം മുറിച്ചുമാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.