കിളിമാനൂർ: അധ്യയനമികവിലും കലാകായിക മേഖലകളിലും മികവ് തെളിയിച്ച വഞ്ചിയൂർ ഗവ. യു.പി.എസ് ക്ലാസ് മുറികളിലും സ്മാർട്ടായി. അധ്യാപക, രക്ഷാകർതൃ കൂട്ടായ്മയിൽ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും യു.എസ്.ടി ഗ്ലോബലിൽനിന്ന് അനുവദിച്ച ശിശുസൗഹൃദ ഫർണിച്ചറിെൻറ ഏറ്റുവാങ്ങലും ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ശിൽപനിർമാണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിനർഹനായ ഗോകുൽ ജി.എസിനെ അനുമോദിച്ചു. സമൂഹത്തിെൻറ ഇടപെടലിലൂടെ മാത്രമേ പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുകയുള്ളൂവെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിലുണ്ടായ പുരോഗതി അറിയുന്നതിന് വരുംവർഷങ്ങളിലും സ്കൂളിൽ എത്തുമെന്ന് ശിശുസൗഹൃദ ഫർണിച്ചർ നൽകിക്കൊണ്ട് യു.എസ്.ടി ഗ്ലോബൽ ക്ലൈൻറ് മാനേജർ നിക്കോളാസ് ക്രിസ് അഭിപ്രായപ്പെട്ടു. കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുഭാഷ്, ബ്ലോക്ക് അംഗം പി. ആർ. രാജീവ്, കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ് കുമാർ, വാർഡ് അംഗം ലിസി ശ്രീകുമാർ, ജെ. സുരേന്ദ്രക്കുറുപ്പ്, യു.എസ്.ടി ഗ്ലോബൽ പ്രതിനിധികൾ, പി.ടി.എ പ്രസിഡൻറ് ടി. ഷിബു, പൂർവവിദ്യാർഥിയായ നാരായണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എസ്. പ്രഹ്ലാദൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. കാപ്ഷൻ വഞ്ചിയൂർ ഗവ.യു.പി.എസ് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.