അംഗത്വവിതരണ കാമ്പയിൻ നടത്തി

കിളിമാനൂര്‍: മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന എൻ.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയൻ കിളിമാനൂര്‍ ഏരിയ അംഗത്വ വിതരണ കാമ്പയിന് മടവൂരിൽ തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന കൊച്ചാലുംമൂട്ടിലെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിക്ക് അനുയോജ്യമാക്കി. ചീര, ഉഴുന്ന്, മരച്ചീനി, പയര്‍ തുടങ്ങിയവ കൃഷി ചെയ്യാനായി തൊഴിലാളികള്‍ നിലമൊരുക്കുന്നതിനിടെയാണ് അംഗത്വ വിതരണം നടത്തിയത്. അംഗത്വവിതരണം യൂനിയന്‍ ജില്ല ട്രഷറര്‍ അനില്‍കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ദിനത്തിനൊപ്പം സംസ്ഥാന സര്‍ക്കാറി​െൻറ ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച അമ്പത് അധിക തൊഴില്‍ ദിനങ്ങള്‍കൂടി അനുവദിക്കുന്നതിന് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ്, സി.പി.എം മടവൂര്‍ ലോക്കല്‍ സെക്രട്ടറി ഷൈജുദേവ്, യൂനിയന്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എച്ച്. നാസര്‍, മടവൂര്‍ പഞ്ചായത്ത് അംഗം ലീന എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ പുരസ്‌കാരം അജിത് തോട്ടയ്ക്കാടിന് കിളിമാനൂര്‍: സംസ്ഥാന മദ്യവർജനസമിതിയുടെ 2017ലെ ലഹരിവിരുദ്ധ പുരസ്‌കാരം നാടന്‍പാട്ട് കലാകാരന്‍ അജിത് തോട്ടയ്ക്കാടിന് സമ്മാനിച്ചു. തൈക്കാട് പി.ഡബ്ല്യു.ഡി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പുരസ്‌കാരം കൈമാറി. നാടന്‍പാട്ട് രംഗത്ത് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കിളിമാനൂര്‍ ചെന്താരകം നാടന്‍പാട്ട് കാലസംഘത്തിലെ ഗായകനാണ് അജിത് തോട്ടയ്ക്കാട്. ചിത്രം അടിക്കുറിപ്പ് *സംസ്ഥാന ലഹരിവിരുദ്ധ സമിതിയുടെ പുരസ്‌കാരം നാടന്‍പാട്ട് കലാകാരന്‍ അജിത് തോട്ടയ്ക്കാടിന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നല്‍കുന്നു. കെ. മുരളീധരൻ എം.എൽ.എ സമീപം *അജിത് തോട്ടയ്ക്കാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.