തിരുവനന്തപുരം: സ്വതന്ത്ര പാറത്തൊഴിലാളി യൂനിയൻ നെടുമങ്ങാട് മേഖല പ്രസിഡൻറ് വഞ്ചുവം ഷറഫിെൻറ അധ്യക്ഷതയിൽ ചേർന്നു. ചെറുകിട ക്വാറികൾ അടിയന്തരമായി തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷാജഹാൻ, നാസർ, സിദ്ദിഖ്, രാജേന്ദ്രൻ, സത്യരാജ്, തുളസി, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വഞ്ചുവം ഷറഫ് (പ്രസി.), അനിൽകുമാർ വെള്ളനാട് (ജന. സെക്ര.), സതീശൻ (വൈസ് പ്രസി.), അഷ്റഫ് (ജോ. സെക്ര.), സത്യരാജ് കൊഞ്ചിറ (ട്രഷ.) മോഹൻകുമാർ എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് കൺവെൻഷൻ തിരുവനന്തപുരം: എസ്.ടി.യു സ്വതന്ത്ര തോട്ടംതൊഴിലാളി പനവൂർ പഞ്ചായത്ത് കൺവെൻഷൻ കൊങ്ങണംകോട് എൻ.എസ്.എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ചു. പാമ്പാടി ഷിഹാബുദ്ദീെൻറ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പെരിങ്ങമ്മല എം.കെ. സലിം ഉദ്ഘാടനം ചെയ്തു. വാമനപുരം െഎ.യു.എം.എൽ സെക്രട്ടറി കൊങ്ങണംകോട് നാസർ, മുസ്ലിം ലീഗ് ജില്ല ജോയൻറ് സെക്രട്ടറി പനവൂർ ഷറഫ്, എസ്.ടി.യു തോട്ടം തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡൻറ് വഞ്ചുവം ഷറഫ്, പനവൂർ ഒ.വി.കെ ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കൊങ്ങണംകോട് ഹാഷിം (പ്രസി.), പാമ്പാടി അബ്ദുൽ റഷീദ്, അബ്ദുൽ ഖരീം, പാമ്പാടി അനസ് (വൈസ് പ്രസി.), അബ്ദുൽ റഷീദ് (ജന. സെക്ര.), നിസാം (ജോയൻറ് സെക്ര.), നസീർ പുല്ലാമല (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. തൊഴിലാളികൾക്ക് മെഡിക്കൽ കാർഡും വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.