കല്ലമ്പലം: റോഡിലെ മണ്‍കൂന അപകടഭീഷണിയുയര്‍ത്തിയിട്ടും മണ്ണ് നീക്കാന്‍ നടപടിയില്ല. നാവായിക്കുളം -പള്ളിക്കല്‍ റോഡില്‍ തട്ടുപാലത്തിനും ശങ്കരനാരായണസ്വാമി ക്ഷേത്രത്തിനുമിടക്കാണ് പകുതി റോഡിലും പകുതി വെളിയിലുമായി മണ്ണ് തട്ടിയിരിക്കുന്നത്. ദേശീയപാതയില്‍ വാഹനപരിശോധന നടക്കുന്നതറിഞ്ഞ് ആറുമാസത്തിനുമുമ്പ് പുലര്‍ച്ചെ പൊലീസിനെ ഭയന്ന് ടിപ്പര്‍ ലോറിയില്‍ കൊണ്ടുവന്ന മണ്ണാണ് ഡ്രൈവര്‍ റോഡില്‍ തട്ടിയിട്ട് കടന്നുകളഞ്ഞത്. രണ്ട് വാഹനങ്ങള്‍ ഒരുമിച്ചുപോകുമ്പോഴും, ഒരു വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും മണ്‍കൂനയില്‍ കയറി അപകടത്തില്‍പെടുന്നത് പതിവാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 11 അപകടങ്ങളാണ് ഇവിടെ നടന്നത്. രാത്രിയിലാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്. കഴിഞ്ഞദിവസം മണ്‍കൂനയില്‍ കയറിയ ഓട്ടോ മറിഞ്ഞതാണ് ഒടുവിലത്തേത്. നാവായിക്കുളം -പള്ളിക്കല്‍ റോഡ് നവീകരിച്ചതോടെ അമിതവേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ശബരിമലയിലേക്ക് ഇതുവഴി ഭക്തരുടെ ഒഴുക്കാണ്. ശബരിമല സീസണും, ശിവഗിരി തീര്‍ഥാടനവും ഒക്കെയായി തിരക്ക് വര്‍ധിച്ചിട്ടും മണ്‍കൂന നീക്കംചെയ്തില്ല. തൊട്ടടുത്താണ് നാവായിക്കുളം ഗ്രാമപഞ്ചായത്തും വില്ലേജ് ഒാഫിസും കൃഷി ഒാഫിസും എക്സൈസ് സര്‍ക്കിള്‍ ഒാഫിസും. എന്നിട്ടും അപകടകരമായ മൺകൂന അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.