ദിനകര ജയം ജനാധിപത്യത്തിന്​ നാണക്കേട്​^ കമൽ ഹാസൻ

ദിനകര ജയം ജനാധിപത്യത്തിന് നാണക്കേട്- കമൽ ഹാസൻ ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലെ വിജയം ടി.ടി.വി. ദിനകരൻ പണം കൊടുത്തു വാങ്ങിയതാണെന്നും ദിനകര ജയം ജനാധിപത്യത്തിന് നാണക്കേടെന്നും നടൻ കമൽ ഹാസൻ ആനന്ദ വികടൻ വാരികയിൽ എഴുതുന്ന പംക്തിയിൽ ആരോപിച്ചു. കള്ളന്മാരിൽനിന്നു ഭിക്ഷ യാചിക്കുന്നതുപോലെയാണു ആർ.കെ നഗറിലെ ജനങ്ങൾ പണം വാങ്ങി വോട്ടു നൽകിയതെന്നും ഇതു ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ നാണക്കേടാണെന്നും കമൽ തുറന്നടിച്ചു. സത്യസന്ധമായി വോട്ടുചെയ്യുക മാത്രമാണു ദാരിദ്ര്യത്തിൽനിന്നു മോചനം നേടാനുള്ള ഏക പോംവഴിയെന്നു കമൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.