തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തതവരുത്തി അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ചെയർമാൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്തു. കടൽ ഡയറക്ടർ ഡോ. ആൻറണിറ്റോ പോൾ, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, വൈസ് പ്രസിഡൻറ് പ്ലാസിഡ് ഗ്രിഗരി, കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി മുൻ ഡയറക്ടർ ഡോ. കെ.ജി. താര, ബോട്ട് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ദേശീയ മത്സ്യത്തൊഴിലാളി ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.