സെക്ര​േട്ടറിയറ്റ്​ എംപ്ലോയീസ്​ സംഘ്​ ധർണ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് രൂപവത്കരണത്തിൽ പ്രതിഷേധിച്ച് കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് ധർണ നടത്തി. വാക്കുപാലിക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ഭരണം നടത്തുന്നതെന്നും അതുകൊണ്ടാണ് കെ.എ.എസി​െൻറ കാര്യത്തിൽ സെക്രേട്ടറിയറ്റ് ജീവനക്കാരെ കബളിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും ധർണ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് പറഞ്ഞീ. സർക്കാറി​െൻറ പാവയായി ജീവനക്കാരെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, ഗവൺമ​െൻറ് എംപ്ലോയീസ് നാഷനൽ കോൺെഫഡറേഷൻ (ജി.ഇ.എൻ.സി) സംസ്ഥാന പ്രസിഡൻറ് സി. മന്മദൻ പിള്ള, സെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡൻറ് കെ.ബി. വിനോദ്കുമാർ, ജനറൽ സെക്രട്ടറി ജി. രഘുറാം, സെക്രട്ടറി ടി.െഎ. അജയകുമാർ, വി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.