കേരളം ലോകത്ത് ആദ്യത്തെ ഹൈടെക് ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാകും -മന്ത്രി കഴക്കൂട്ടം: എൽ.പി മുതൽ ഹയർ െസക്കൻഡറി വരെയുള്ള സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അക്കാദമിക തലത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തി 2019 മാർച്ച് 31ന് കേരളം ലോകത്തെ ആദ്യത്തെ ഹൈടെക് ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. പോത്തൻകോട് സർക്കാർ എൽ.പി.എസിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്നിന് 14,000 സ്കൂളുകളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ ഉണ്ടാകും. പുകയില, പ്ലാസ്റ്റിക് രഹിത ഹരിത വിദ്യാലയം എന്ന കാഴ്ചപ്പാടിനൊപ്പം ആധുനിക പഠന സൗകര്യങ്ങൾ മാസ്റ്റർ പ്ലാനിൽ ഉണ്ടാകും. ചലച്ചിത്രതാരം സുധീർ കരമന, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം നസീമ, പഞ്ചായത്തംഗം നേതാജിപുരം അജിത്ത് എന്നിവർ പെങ്കടുത്തു. സി. ദിവാകരൻ എം.എൽ.എ സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ അധ്യക്ഷതവഹിച്ചു. സി.പി.എം നേതാവിനെ വധിക്കാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന കഴക്കൂട്ടം: ശ്രീകാര്യം ഇടവക്കോട് വെച്ച് സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗം ഷാജുവിനെ (47) വെട്ടിക്കൊലെപ്പടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ഇവരെ മെഡിക്കൽ കോളജ് സി.െഎയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ മൂന്നുപേർ നേരത്തേ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.